സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ സുപ്രീംകോടതി. ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുത്.

വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതു തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണം. അപകീർത്തിക്കിരയാകുന്ന വ്യക്തികൾക്ക് എങ്ങനെ പരിഹാരം നേടാൻ കഴിയുമെന്നും സുപ്രിം കോടതി ചോദിച്ചു.

0

ന്യൂഡൽഹി: വ്യക്തികളെ അപമാനിക്കുന്ന പല സന്ദേശങ്ങളുടെയും ഉറവിടം കണ്ടു പിടിക്കാൻ ചില സമൂഹ മാധ്യമങ്ങൾക്ക് കഴിയാത്തതിൽ ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ഡിവിഷൻ ബെഞ്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതി ഇടപെടല്‍. ഇതിനായി മൂന്നാഴ്ചയ്ക്കകം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ല മാർഗനിർദേശം പുറപ്പെടുവിക്കേണ്ടത്. സുതാര്യത പോലുള്ള സങ്കീർണ വിഷയങ്ങളിൽ സർക്കാരാണ് നിയമനിർമാണം നടത്തേണ്ടത്. നയം രൂപീകരിക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ.

You might also like

-