പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂനു പിന്തുണ; ഞായറാഴ്ച മുഴുവന്‍ കടകളും അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി
ജനത കര്‍ഫ്യൂ പാലിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതേ തുടര്‍ന്ന് മാര്‍ച്ച് 22 ഞായറാഴ്ച മുഴുവന്‍ കടകളും അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി പറഞ്ഞു. കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.