അഗതി മന്ദിരത്തിലെ അന്തേവാസിയെയും മാതാവിനെയും മര്‍ദിച്ച സൂപ്രണ്ട് അറസ്റ്റില്‍

. രാധാമണി, കാർത്ത്യായനി എന്നിവർക്കാണ് ഇന്ന് രാവിലെ മർദ്ദനമേറ്റത്. സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു.

0

കൊച്ചി : കോർപ്പറേഷന് കീഴിലെ അഗതി മന്ദിരത്തിൽ താമസിക്കുന്ന അന്തേവാസിക്കും മാതാവിനും സൂപ്രണ്ടിന്റെ മർദ്ദനം. രാധാമണി, കാർത്ത്യായനി എന്നിവർക്കാണ് ഇന്ന് രാവിലെ മർദ്ദനമേറ്റത്. സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 11 മണിക്കാണ് ഇവർക്ക് മർദ്ദനമേറ്റത്. അഗതി മന്ദിരത്തിലെ അന്തേവാസി രാധാമണിയെ സൂപ്രണ്ട് അനധികൃതമായി മറ്റൊരിടത്ത് ജോലിക്ക് നിർത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഇവർക്ക് കൂലി നൽകിയില്ല എന്നതിന് പുറമേ ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായും പറയുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് രാധാമണിയുടെ മാതാവ് കാർത്ത്യായനി ഇന്ന് അഗതി മന്ദിരത്തിലെത്തിയത്. എന്നാൽ സൂപ്രണ്ട് കൃത്യമായി മറുപടി നൽകാതെ മർദ്ദിച്ച് പുറത്താക്കുകയായിരുന്നു

You might also like

-