കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു

ആറ് പേർക്കാണ് ജനിതക മാറ്റം സംഭവിച്ചിരിക്കുന്ന കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നിവിടെയാണ് പുതിയ വകഭേദമുള്ള കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

0

https://fb.watch/2OY1kNIphc/

തിരുവനന്തപുരം :അതിതീവ്ര കോവിഡ് കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്നു. ആറ് പേര്‍ക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് പേരും യു.കെയിൽ നിന്നെത്തിയവരാണ്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരും ഒരോരോ പേര്‍ക്കുമാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോടും ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ്. എല്ലാവരും ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്നും അവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണെന്നും മന്ത്രി അടിയന്തര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതിതീവ്ര കോവിഡ് പകർച്ചാസാധ്യത കൂടുതലായതിനാൽ ജാഗ്രത വേണമെന്നും വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബർ 14ന് ശേഷം എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. റിവേഴ്സ് ക്വാറൻ്റൈൻ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

You might also like

-