രണ്ടാം തവണയും സജി ജോര്‍ജ് സണ്ണിവെയ്ല്‍ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു
തുടര്‍ച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോര്‍ജ്.
സണ്ണിവെയ്ല്‍(ഡാളസ്): ടെക്‌സസ് സ്റ്റേറ്റ് സണ്ണിവെയ്ല്‍ സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ സജി ജോര്‍ജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
മെയ് 13 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് സണ്ണിവെയ്ല്‍ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ടെക്‌സസ് സംസ്ഥാന പ്രതിനിധി റഹിറ്റ ബോവേഴ്‌സാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്.
തുടര്‍ച്ചയായി രണ്ടു തവണ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ മലയാളിയാണ് സജി ജോര്‍ജ്.
2013 മുതല്‍ സിറ്റി കൗണ്‍സില്‍ അംഗം, പ്രോടേം മേയര്‍, മേയര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച സജി ജോര്‍ജ് പൊതു തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് മേയര്‍ പദവി നിലനിര്‍ത്തിയത്.
ടെക്‌സസ്സിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സിറ്റിയാണ് സണ്ണിവെയ്ല്‍. ടെക്‌സസില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൈസ്ക്കൂളുകളില്‍ ഒന്നാണ് സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അപ്പാര്‍ട്ടുമെന്റും, ബസ്സ് സര്‍വ്വീസും അനുവദിക്കാത്ത സിറ്റി എന്ന ബഹുമതിയും സണ്ണിവെയ്ല്‍ സിറ്റി ഇതുവരെ നിലനിര്‍്ത്തിയിട്ടുണ്ട്.
ഏഴായിരത്തിലധികം ജനസംഖ്യയുള്ള സിറ്റിയില്‍ 68.4 ശതമാനത്തിലധികം വൈറ്റ്‌സും, 20.6% ഏഷ്യന്‍ വംശജരുമാണ്. 2012 ല്‍ ഡി.മേഗസില്‍ നോര്‍ത്ത് ടെക്‌സസ്സിലെ വൈറ്റസ്റ്റ് ടൗണായി സണ്ണിവെയ്‌ലിനെ ചിത്രീകരിച്ചിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ 6 ശതമാനവും, ഹിസ് പാനിക്ക് 8 ശതമാനവുമാണ് സിറ്റിവെയ്ല്‍ സിറ്റിയിലുള്ളത്.