ബോളിവുഡ് താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേര്‍ന്നു.

പഞ്ചാബിലെ ഗുരുദാസ്പുരിൽ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ് സൂചന.

0

ബോളിവുഡ് താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേര്‍ന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി സണ്ണി ഡിയോൾ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിറകെയാണ് ബി.ജെ.പിയിൽ ചേരുന്നുവെന്ന വിവരം താരം പുറത്തുവിട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിൽ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ് സൂചന.

‘എന്റെ അഛന്‍ ബി.ജെ.പിയോടൊപ്പം അടല്‍ ബിഹാരി വാജ്പേയിയുടെ കൂടെ ചേര്‍ന്നു, ഞാന്‍ മോദിയുടെ കൂടെ പോവാന്‍ ആഗ്രഹിക്കുന്നു. അടുത്ത അഞ്ചു വര്‍ഷവും മോദി തന്നെ അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നു’; സണ്ണി ഡിയോള്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ സണ്ണി ഡിയോളിന്റെ 1977ലെ ബ്ലോക്ക് ബസ്റ്റര്‍ സിനിമയായ ബോര്‍ഡര്‍ പരാമര്‍ശിച്ചു. 1971ലെ ഇന്ത്യാ-പാക്ക് യുദ്ധമായിരുന്നു ബോര്‍ഡര്‍ സിനിമയുടെ പശ്ചാത്തലം. ദേശീയതയും ദേശസ്നേഹവും തന്റെ ബോര്‍ഡര്‍ എന്ന സിനിമയിലൂടെ മനോഹരമായി ജനങ്ങളിലേക്കെത്തിച്ചെന്ന് നിര്‍മ്മല സീതാരാമന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഹൃദയത്തില്‍ നിന്നും വന്നതായത് കൊണ്ട് അത് അഭിനയമായിരുന്നില്ലെന്ന് സണ്ണി ഡിയോളിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. സണ്ണി ഡിയോളിന്റെ ഏറ്റവും പുതിയ സിനിമ മൊഹല്ല അസ്സി പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വരാണസിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടി അയോദ്ധ്യയില്‍ പങ്കെടുക്കുന്ന കര്‍സേവകനാാണ് സണ്ണി ഡിയോള്‍ പുതിയ സിനിമയില്‍ അഭിനയിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് സണ്ണി ഡിയോൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ബി.ജെ.പിയിൽ ചേരുമെന്നത്
ഊഹാപോഹമാണെന്നും അനൗപചാരിക കൂടിക്കാഴ്
ചയാണെന്നുമാണ് താരം പ്രതികരിച്ചത്.

പഞ്ചാബിൽ ശിരോമണി അകാലി ദളുമായി സഖ്യം ചേർന്ന ബി.ജെ.പി 13 സീറ്റുകളിൽ മൂന്നെണ്ണത്തിൽ മത്സരിക്കാനും ധാരണയായിരുന്നു. അമൃത്സർ, ഗുരുദാസ്പുർ, ഹോഷിയാർപുർ എന്നീ മണ്ഡലങ്ങളിലാണ്
ബി.ജെ.പി മത്സരിക്കുക. 2017ൽ അന്തരിച്ച നടൻ വിനോദ് ഖന്നയുടെ മണ്ഡലമായിരുന്നു ഗുരുദാസ്പുർ. ഇവിടെ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെയോ മകൻ അക്ഷയ് ഖന്നയെയോ സ്ഥാനാർഥിയാക്കുമെന്നും സൂചനയുണ്ടായിരുന്നു.

You might also like

-