62 മണിക്കൂറിൽ അധികം സമയം ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്.

ബഹിരാകാശത്ത് സൂക്ഷ്‌മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാ​ഗമായാണ് സുനിതവില്യംസും യൂജിൻ ബുച്ച് വിൽമോറും ഇന്ത്യൻ സമയം വൈകീട്ട് 6.30ന് ബഹിരാകാശത്ത് നടക്കാൻ ആരംഭിച്ചത്. ഏകദേശം ആറര മണിക്കൂർ നിലയത്തിന് പുറത്ത് ചെലവഴിക്കാനാണ്‌ സാധ്യത.

വാഷിങ്ടൺ| ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോർഡ് സുനിത വില്യംസിന് സ്വന്തം. 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറിൽ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാൻ സാധിച്ചത്. നാസയുടെ പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡാണ് സുനിത മറികടന്നത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്. പെഗ്ഗിക്കൊപ്പമാണ് ഇന്ത്യൻ സഞ്ചാരി ശുഭാൻഷു ശുക്ല ഉടൻ ബഹിരാകാശതെക്ക് പോകുന്നത്.രാകേഷ് ശ‌ർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ശുഭാൻഷു ശുക്ലയുടെ യാത്ര ഈ വർഷം ജൂണിൽ നടക്കും. അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശുഭാൻഷുവിന്റെ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാൻഷുവടക്കം നാല് പേരെയാണ് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി കൊണ്ടുപോകുന്നത്.

രണ്ടാഴ്ച നീളുന്ന സ്പേസ് സ്റ്റേഷൻ വാസത്തിനിടയിൽ നിരവധി പരീക്ഷണങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാൻഷു ശുക്ല പ്രതികരിച്ചു. മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് ദൗത്യസംഘാംഗങ്ങൾ. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ശുഭാൻഷുവിന്റെ ബാക്കപ്പ്.
ബഹിരാകാശത്ത് സൂക്ഷ്‌മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാ​ഗമായാണ് സുനിതവില്യംസും യൂജിൻ ബുച്ച് വിൽമോറും ഇന്ത്യൻ സമയം വൈകീട്ട് 6.30ന് ബഹിരാകാശത്ത് നടക്കാൻ ആരംഭിച്ചത്. ഏകദേശം ആറര മണിക്കൂർ നിലയത്തിന് പുറത്ത് ചെലവഴിക്കാനാണ്‌ സാധ്യത.

സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങൾ ലോകത്തിന്റെ ഏത് കോണിൽ നിന്നും ലൈവായി കാണാൻ സാധിക്കും. നാസയുടെ ഔദ്യോഗിക എക്‌സ്‌ ഹാൻഡിലിലുൾപ്പെടെ ലൈവ്‌ പോകുന്നുണ്ട്‌ ബഹിരാകാശത്ത് നടക്കുന്നതിന്റെ ലൈവ് ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്

You might also like

-