“ജൈവായുധ പ്രയോഗം” രാജ്യദ്രോഹക്കേസിൽ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു

‘ജൈവായുധ പ്രയോഗം’ എന്ന വാക്ക് ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചതിനാണ് ആയിഷ സുൽത്താനയ്ക്കെതിരേ കവരത്തി പോലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്

0
കവരത്തി : രാജ്യദ്രോഹക്കേസിൽ ജാമ്യമെടുക്കാൻ ആയിഷ കവർത്തിയിൽ എത്തി. അഭിഭഷകനൊപ്പം കവർത്തിയിൽ എത്തിയ ആയിഷ സുൽത്താന കവരത്തി പോലീസ് സ്റ്റേഷനിൽ എത്തി . കവരത്തി പോലീസ് ആയിഷയെ ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് സുൽത്താന കൊച്ചിയിൽനിന്നു വിമാനത്തിൽ വെള്ളിയാഴ്ച കവരത്തിയിലെത്തിയത് എന്ന് ഉച്ചയോടെയാണ് അവർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യനിൽ എത്തിയത് .

ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനു നിർദേശം നൽകിയിട്ടുണ്ട്‘ജൈവായുധ പ്രയോഗം’ എന്ന വാക്ക് ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചതിനാണ് ആയിഷ സുൽത്താനയ്ക്കെതിരേ കവരത്തി പോലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്. ചോദ്യംചെയ്യലിന് കവരത്തി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ഹാജരാകണമെന്ന് ആയിഷയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. കൊച്ചിയിൽനിന്ന് അഭിഭാഷകനെ കൂട്ടിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിഷ ദ്വീപിലെത്തിയത്. ഹൈക്കോടതി നിർദേശമുള്ളതിനാൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ആയിഷ പറഞ്ഞു.

ആയിഷയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ തുറന്നെതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ആയിഷ കേന്ദ്രത്തെ ചൈനയുമായി താരതമ്യം ചെയ്തുവെന്നും ദ്വീപില്‍ ബയോവെപ്പണ്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞെന്നും പരാമര്‍ശിച്ചു. അതേസമയം പരാമര്‍ശം മനപൂര്‍വമായിരുന്നില്ലെന്നും ആ സമയത്തെ ആവേശത്തില്‍ സംഭവിച്ചുപോയതാണെന്നും ആയിഷ കോടതിയില്‍ പറഞ്ഞു. അബദ്ധം പറ്റിയെന്ന പരാമര്‍ശത്തിലൂടെ വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ആയിഷ അഭിനയിക്കുകയായിരുന്നെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ പറഞ്ഞു.അറസ്റ്റുണ്ടായാല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ സഹായം തേടാനും ആയിഷയ്ക്ക് അനുമതി നല്‍കണം. അറസ്റ്റിന്റെ വിവരം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ഔദ്യോഗികസന്ദർശനം വെട്ടിച്ചുരുക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽപട്ടേൽ ദ്വീപിൽനിന്നു മടങ്ങി. അടിയന്തരമായി എത്താൻ കേന്ദ്രത്തിൽനിന്നു നിർദേശം ലഭിച്ചതായാണു സൂചന.ഔദ്യോഗിക സന്ദർശന പരിപാടിയിൽനിന്നു രണ്ടുദിവസം ‌ഒഴിവാക്കിയാണ് പ്രഫുൽപട്ടേൽ മടങ്ങിയത്. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനത്തിൽ ദാമൻ ആൻഡ് ദിയുവിലേക്കാണു പോയത്. അവിടെനിന്നു ഡൽഹിയിലേക്കു പോകുമെന്നാണ് സൂചന. ശക്തമായ സുരക്ഷയിലാണ് പ്രഫുൽപട്ടേൽ മടങ്ങിയത്.

അതിനിടെ, ലക്ഷദ്വീപ് ബി.ജെ.പി. ഓഫീസിനു നേരെ കരിഓയിൽ പ്രയോഗമുണ്ടായ സംഭവത്തിൽ കവരത്തി പോലീസ് അന്വേഷണം തുടങ്ങി. ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഹോർഡിങ്ങിലും കരിഓയിൽ ഒഴിച്ചു. വെള്ളിയാഴ്ച രാത്രി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനപ്രകാരം പാത്രം കൊട്ടലും വിളക്കണയ്ക്കലും നടന്ന സമയത്താണ് സംഭവമുണ്ടായതെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

You might also like

-