കൊയിലാണ്ടിയില്‍ വിദ്യാർത്ഥികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ ..സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ആറരയോടെ വെള്ളര്‍കാട് റയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടത്.
കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാർത്ഥികളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂർ ഒറ്റപ്പുരക്കൽ വീട്ടിൽ ഫഹ്മിദ, മൂടാടി സ്വദേശി റിജോ റോബർട്ട് എന്നിവരാണ് മരിച്ചത്.സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ആറരയോടെ വെള്ളര്‍കാട് റയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടത്. കുറുവങ്ങാട് ഐടിഐയിൽ അവസാന വർഷ വിദ്യാര്‍ത്ഥികളാണ് ഫഹ്മിതയും റിജോയും. ഇന്നലെ ഐടിഐയിലേക്ക് പോയ ഇരുവരും വീടുകളില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് ഫഹ്മിദയെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ വീട്ടിലേക്ക് വരികയാണെന്ന് മറുപടി നൽകി.വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസിൽ പരാതി നല്‍കി.
ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾ പ്രണയിത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറുവണ്ണൂര്‍ സ്വദേശിയുമായി ആറ് മാസം മുന്‍പ് ഫഹ്മിദയുടെ വിവാഹം നിശ്ചയിച്ചിരുന്നു.എന്നാല്‍ വിവാഹത്തിന് പെണ്‍കുട്ടിക്ക് താല്‍പര്യമില്ലായിരുന്നുവെന്നാണ് സൂചന. ഇതിലുള്ള മാനസിക സംഘര്‍ഷം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പോലീസിന്‍റെ നിഗമനം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കൊയിലാണ്ടി പോലീസ് അന്വേഷണം തുടങ്ങി.