കവയത്രി സുഗതകുമാരി വിടവാങ്ങി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.52 നായിരുന്നു അന്ത്യം

0

തിരുവനന്തപുരം : കവിതയിൽ പച്ചപ്പിന്റെ കൈപ്പിട്ടു പ്രകൃതി സംരക്ഷണത്തിൽ നീതിയും പ്രതിഷേധവും ഭക്തിയും സമന്വയിപ്പിച്ച എഴുത്തിലൂടെ സമൂഹത്തെ ഉണർത്തിയ കവയത്രി സുഗതകുമാരി വിടവാങ്ങി . എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.52 നായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെതുടര്‍ന്ന് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ചികിത്സ. ഹൃദയത്തിന്റെയും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു.

കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകയും കൂടിയായിരുന്നു സുഗതകുമാരി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. സേവ് സൈലന്റ് വാലി പ്രതിഷേധത്തില്‍ വലിയ പങ്കുവഹിച്ചു
1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലായിരുന്നു സുഗതകുമാരിയുടെ ജനനം. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്

സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി ജീവിതത്തിന്‍റെ നല്ലൊരു പങ്കും സുഗതകുമാരി ടീച്ചർ മാറ്റിവെച്ചു. സൈലന്‍റ് വാലി പ്രക്ഷോഭവും ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തിലൂടെയും കവിയത്രിയെന്നതിനപ്പുറം സുഗതകുമാരിയെന്ന പരിസ്ഥി സ്നേഹിയെയും നാം അറിഞ്ഞു. അഗതികളായ സ്ത്രീകൾകളുടെ പുനരധിവാസത്തിനായി അത്താണിയും

മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം ആരംഭിച്ച് സുഗതകുമാരി സാമൂഹിക രംഗത്തും മാതൃകയായി. സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷയായി പ്രവർത്തിച്ച സമയത്ത് സ്ത്രീ വിഷയത്തിൽ നിരന്തരം ഇടപ്പെട്ട് പ്രശ്ന പരിഹാരം കണ്ടെത്തി.തിരുവനന്തപുരം ജവഹര്‍ ബാലഭവന്‍റെ പ്രി‌ന്‍സിപ്പലായും തളിര് എന്ന മാസികയുടെ പത്രാധിപയായും പ്രവർത്തിച്ചു.

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2006 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മണലെഴുത്ത് എന്ന കൃതിയ്ക്ക് 2012 ലെ സരസ്വതി സമ്മാനും സുഗതകുമാരി ടീച്ചർക്ക് ലഭിച്ചു.2009 ൽ എഴുത്തഛൻ പുരസ്ക്കാരത്തിനും അർഹയായി.ഇരുള്‍ച്ചിറകുകള്‍,പ്രണാമം,കുറിഞ്ഞിപ്പൂക്കൾ, രാത്രിമഴ തുടങ്ങിയവ മലയാള കാവ്യലോകത്തിന്‍റെ പ്രൗഢിയായി.

ഔദ്യോഗിക ബഹുമതികളോ, പുഷ്പചക്രങ്ങളോ ആചാര വെടിയോ വേണ്ട. സഞ്ചയനവും പതിനാറടിയന്തരവും കാപ്പികൊടുക്കലും ഒന്നുമില്ലാതെ തൈക്കാട്ടെ ശാന്തികവാടം ശ്മശാനത്തില്‍ വെറും ചാരമായി മാത്രം അവശേഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ടീച്ചർ എന്നെ പറഞ്ഞതാണ്. “ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു, ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും ഈ വരികൾ കൂടി ഭൂമിയിൽ എഴുതി വെച്ചിട്ടാണ് ടീച്ചറുടെ മടക്കം

You might also like

-