സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു കോവിദഃ ഭീതിയിൽ അറബ് ലോകം
സൗദിയിൽ കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതിന് പിന്നാലെയാണ് കര്‍ഫ്യൂ. ഇന്നലെ (2020 മാര്‍ച്ച് 22ന്) മാത്രം സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി
ദുബായ് :സൗദിയിൽ രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ പ്രഖ്യാപിച്ച കര്‍ഫ്യു അടുത്ത 21 ദിവസത്തേക്ക് ബാധകമായിരിക്കും. ഈ സമയ പരിധിയില്‍ അവശ്യ സര്‍വീസ് ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടക്കേണ്ടി വരും. ആളുകള്‍ക്കും പുറത്തിറങ്ങുന്നതിന് ഉത്തരവ് വിലക്കേര്‍പ്പെടുത്തുന്നു.
ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കൊഴികെ ഈ സമയത്ത് വ്യക്തികളുടെ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ ഈ സമയത്ത് നിയന്ത്രണമുണ്ടാകും. എന്നാല്‍ ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവുണ്ട്. കോവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വിഭാഗം പരിശോധനക്കുണ്ടാകും.
സൗദിയിൽ കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞതിന് പിന്നാലെയാണ് കര്‍ഫ്യൂ. ഇന്നലെ (2020 മാര്‍ച്ച് 22ന്) മാത്രം സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി. പരമാവധി പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്സയില്‍ 3, ഖോബാറില്‍ 3, ദഹ്റാനിലും ഖസീമിലും ഓരോന്ന് വീതവും ഇന്ന് സ്ഥിരീകരിച്ചു.
യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു
യു എ ഇയിലെ മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തി വച്ചു . 48 മണിക്കൂറിനകം കാർഗോ വിമാനങ്ങളും, രക്ഷാപ്രവർത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂർണമായും സർവീസ് നിർത്തും.രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങൾ നിർത്തിവെക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിർത്തും. വിമാനത്താവളങ്ങളിൽ ട്രാൻസിറ്റും ഉണ്ടാവില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
UAE യിലെ ഷോപ്പിങ് കേന്ദ്രങ്ങൾ അടക്കാൻ ഇനിമുതൽ തീരുമാനയിച്ചു . ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തുപോകരുതെന്നും നിർദേശം. 48 മണിക്കൂറിനുള്ളിൽ അവശ്യവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവ കിട്ടുന്ന സ്ഥലങ്ങളും, ഫാർമസികളും ഒഴികെ എല്ലാ ഷോപ്പിംഗ് കേന്ദ്രങ്ങളും അടക്കണം. രണ്ടാഴ്ചയാണ് സ്ഥാപനങ്ങൾ അടച്ചിടുക.ആരോഗ്യമന്ത്രാലയവും, ദുരന്തനിവാരണ സമിതിയുമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.ഒരുകാറിൽ കുടുംബത്തിലെ മൂന്നിൽ കൂടുതൽ പേർ യാത്ര ചെയ്യരുതെന്നും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു