ചിന്നക്കനാലിൽ ലോക് ഡൗൺ ലംഗിച്ച ബൈക്ക് പോലീസ് പിടിച്ചതിൽ പ്രതിക്ഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
എൺപതു ശതമാനത്തിലധികം പൊള്ളലേറ്റ സൂര്യനല്ലി സ്വദേശി വിജയപ്രകാശാണ് 28പുലർച്ചെ ആറുമണിക്ക് കോട്ടയം മെഡിക്കൽ കോളേജ്ജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്
ഇടുക്കി: ചിന്നക്കനാല്‍ സൂര്യ നെല്ലിയില്‍ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന്‍റെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ദാരുണ അന്ത്യം . എൺപതു ശതമാനത്തിലധികം പൊള്ളലേറ്റ സൂര്യനല്ലി സ്വദേശി വിജയപ്രകാശാണ് 28പുലർച്ചെ ആറുമണിക്ക് കോട്ടയം മെഡിക്കൽ കോളേജ്ജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്
ഇന്നലെ (ഏപ്രിൽ 19) ഉച്ചയോടെയാണ് സംഭവം നിരവധി തവണ താക്കീത് നല്‍കിയിട്ടും യുവാവ് വീണ്ടും ബൈക്കുമായി നിരോധനാജ്ഞ നിലനില്‍ക്കുന്ന സൂര്യനെല്ലി ടൗണില്‍ എത്തിയതിനെത്തുടർന്നു ശാന്തന്പാറ പൊലീസ് തടഞ്ഞ് നിര്‍ത്തി ബൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൂര്യനെല്ലി സഹകരണ ബാങ്കിന്‍റെ മുന്പിലെത്തിയ യുവാവ് കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളി പടരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി കൂടി തീ അണക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലും തുടർന്ന് സാരമായി പൊള്ളലേറ്റയുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ലഹരയിലായിരുന്ന യുവാവിനെ ബൈക്കിൽ നിന്നിറക്കി പോലീസ് ബൈക്ക് പോലീസുകാർ റോഡിനു സൈഡിൽ മാറ്റി പാർക്ക് ചെയ്യുന്ന സമയത്താണ് ബൈക്കിൽ സൂക്ഷിച്ചിരുന്ന മണ്ണണ്ണ ഇയാൾ ദേഹത്തൊഴിച്ചു തീ കൊളുക്കുന്നതു ശാരിമാസകാലം തീ പടർന്ന യുവാവ് കൂടിനിന്ന ആളുകളുടെ അടുത്തേക്ക് ഓടിയടുക്കന്നത് കാണാം ഓടിയെത്തിയ ആളുകളാണ് ഇയാളുടെ ദേഹത്തു പടർന്ന തീ വക്കുന്നത്. ശരീരത്തിൽ എൺപതു ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളുടെ ജീവൻ രക്ഷിക്കുവാൻ ഡോക്ടർമാർ ആവുന്നതെല്ലാം ചെയ്‌തെങ്കിലും റിവിലെ ആറുമണിക്ക് ഇയാൾ മരണത്തിനു കിഴടങ്ങുകയായിരുന്നു.