സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും പുറത്താക്കി,വാസു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ .

സ്‌പൈസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ സുഭാഷ് വാസുവിനോട ബിഡിജെഎസ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു

0

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമത നീക്കം നടത്തിയതിനാണ് നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്.ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കല്‍. സ്‌പൈസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ സുഭാഷ് വാസുവിനോട ബിഡിജെഎസ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തു  ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്

അതേസമയം വാസുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനാണെന്നു തുഷാർ പറഞ്ഞു. എസ്എൻഡിപിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് സുഭാഷ് വാസുവിന് പദവി നൽകിയതെന്നും തുഷാർ വ്യക്തമാക്കി.
സുഭാഷ് വാസു സാമ്പത്തിക തട്ടിപ്പ് നടത്തിയതായും തുഷാർ ആരോപിച്ചു. രേഖകളിൽ സുഭാഷ് വാസു കള്ള ഒപ്പിട്ടതായും 107 കോടി രൂപയുടെ അഴിമതി നടത്തിയതായും തുഷാർ പറഞ്ഞു . സെൻകുമാറിനെതിരെയും തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. സുഭാഷ് വാസുവും സെൻകുമാറും ഗുണ്ടകളുമായി വാർത്താ സമ്മേളനം നടത്തിയതായി തുഷാർ പറഞ്ഞു.

You might also like

-