ദേവികുളം സബ്കളക്ടറായി പ്രേം കൃഷ്ണന്‍ ഐഎഎസ്

തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്ണന്‍ ഐഎഎസ് 2017 ബാച്ച് ഐഎഎസ് ഓഫീസറാണ്

0

മൂന്നാർ :ദേവികുളം സബ്‌കളക്ട്ടറായി പ്രേം കൃഷ്ണന്‍.ചുമതലയേറ്റു. പുതിയ സബ് കളക്ടർക്ക്സഹജീവനക്കാര്‍ സ്വീകരണം നല്‍കി.  മുൻ  സബ്കളക്ടര്‍ വി ആര്‍ രേണുരാജിന് സ്ഥാനക്കയറ്റത്തെത്തുടർന്ന് . സ്ഥലം മാറിയതിനെത്തുടർന്നാണ് പ്രേം കൃഷ്ണൻ ചുമതലയേൽക്കുന്നതു  .സഹജീവനക്കാര്‍ക്ക് മുമ്പില്‍ സ്വമേധയാ ഉള്ള പരിചയപ്പെടുത്തലിലൂടെയായിരുന്നു പ്രേം കൃഷ്ണന്‍ ഐഎഎസ് ജോലിക്ക് തുടക്കമിട്ടത്.

തിരുവനന്തപുരം സ്വദേശിയായ പ്രേം കൃഷ്ണന്‍ ഐഎഎസ് 2017 ബാച്ച് ഐഎഎസ് ഓഫീസറാണ്.മുന്‍സബ്കളക്ടര്‍ വി ആര്‍ രേണു രാജ് റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയ വിഷയത്തിലും ഗ്യാപ്പ് റോഡിലുണ്ടായ മണ്ണിടിച്ചിലിലും പരിശോധന നടത്തിയ ശേഷം തുടര്‍നടപടികളുമായി മുമ്പോട്ട് പോകുമെന്ന് പുതിയ സബ്കളക്ടര്‍ അറിയിച്ചു.ശ്രീറാം വെങ്കിട്ടരാമനു ശേഷം ദേവികുളത്തെത്തുന്ന മൂന്നാമത്തെ സബ്കളക്ടറാണ് പ്രേം കൃഷ്ണന്‍ ഐഎഎസ്.

You might also like

-