സ്കൂള്‍ ലാബില്‍ പരീക്ഷണം നടത്തുന്നതിനിടെ തീ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് 59.2 മില്യണ്‍ നഷ്ടപരിഹാരം
ബീക്കണ്‍ ഹൈസ്ക്കൂള്‍ കെമിസ്ട്രി പരീക്ഷണശാലയില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയില്‍ പെട്ടെന്ന് ആളിപടര്‍ന്ന അഗ്‌നിയില്‍ മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് 60 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജൂലായ് 1 തിങ്കളാഴ്ച മന്‍ഹാട്ടന്‍ ജൂറി വിധിച്ചു.
ന്യൂയോര്‍ക്ക് : മന്‍ഹാട്ടണിലെ പ്രധാന സ്ക്കൂളുകളിലൊന്നായ ബീക്കണ്‍ ഹൈസ്ക്കൂള്‍ കെമിസ്ട്രി പരീക്ഷണശാലയില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയില്‍ പെട്ടെന്ന് ആളിപടര്‍ന്ന അഗ്‌നിയില്‍ മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് 60 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജൂലായ് 1 തിങ്കളാഴ്ച മന്‍ഹാട്ടന്‍ ജൂറി വിധിച്ചു.
2014ലായിരുന്നു സംഭവം. കെമിസ്ട്രി അദ്ധ്യാപികയായിരുന്ന അന്നപൂള്‍ റെയ്ന്‍ബൊ എങ്ങനെയാണ് സൃഷ്ടിക്കുക എന്ന പരീക്ഷണം നടത്തി കാണിച്ചു കൊടുക്കുന്നതിനിടയില്‍ പെട്ടെന്ന് ആളിപടര്‍ന്ന തീയ്യില്‍ അന്ന് പത്താം ക്ലാസ്സുക്കാരനായിരുന്ന അലോണ്‍സാ യെതീസിന് മാരകമായ പൊള്ളല്‍ ഏറ്റിരുന്നു.
വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ അതിനെ തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ക്കും, മാനസിക സംഘര്‍ഷത്തിനും നഷ്ടപരിഹാരം നല്‍കുന്നതിന് മന്‍ഹാട്ടന്‍ സിറ്റി എഡുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനും, അദ്ധ്യാപികക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ജൂറി കണ്ടെത്തി. ന്യൂയോര്‍ക്ക് സ്ക്കൂളുകളില്‍ സമീപ കാലത്തായി ഉണ്ടായ അപകടങ്ങളില്‍ ഏറ്റവും ഭയാനകമായിരുന്നു ഇത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിലുള്ള അപകടത്തെ കുറിച്ചു ഫെഡറല്‍ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു. ന്ഷ്ടപരിഹാര തുകയില്‍ പകുതി ഇതുവരെ അനുഭവിച്ച യാതനകള്‍ക്കും, മറ്റേ പകുതി ഭാവി ജീവിതത്തിനും വേണ്ടിയാണെന്നും ജൂറി വിധിയെഴുതി