സിറോ മലബര്‍ സഭ അടിയന്തിര സിനഡ് വെള്ളിയാഴ്ച; ബിഷപ്പ് മാനത്തോടത്ത് പങ്കെടുക്കില്ല

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് യോഗം

0

കൊച്ചി: ഭൂമി കച്ചവടവുമായി വിവാദങ്ങൾ സിറോ മലബാർ സഭയിൽ കൊടുമ്പിരികൊണ്ടിരിക്കെ സിറോ മലബര്‍ സഭയുടെ അടിയന്തിര സിനഡ് വെള്ളിയാഴ്ച ചേരും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് യോഗം. സഭാപ്രശനങ്ങളിൽ ഇടപെട്ടു വത്തിക്കാൻ പുതിയ കല്പന പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് സഭ സിനഡ് കൂടാൻ തിരുമാനിച്ചത് . സഭയിൽ ഉടെലെടുത്ത പ്രശ്ങ്ങൾ മരപ്പയുടെ മുന്നിൽ എത്തിക്കാൻ റോമിലായതിനാല്‍ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സിനഡില്‍ പങ്കെടുക്കില്ല.

വത്തിക്കാൻ നിർദ്ദേശത്തെ തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഏറ്റെടുത്തതിനെതിരെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പള്ളികളിൽ വൈദികസമിതിയുടെ വിശതീകരണ കുറിപ്പ് വായിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അടിയന്തിര സിനഡ് വത്തിക്കാൻ കല്പനക്ക് വിരുദ്ധമായി സഭാവിരുദ്ധ തീരുമാനമെടുക്കുന്ന വൈദികർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യവും സിനഡില്‍ ഉണ്ടാകും .വത്തിക്കാൻ നിർദ്ദേശങ്ങൾക്കും
സഭാധ്യക്ഷനയാ കർദിനാളിനെതിരെയും അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും പരസ്യമായി രംഗത്തെത്തിയത് സഭാ ചരിത്രത്തില്‍ ആദ്യമാണ്. 250 ഓളം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ദിനാള്‍ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു . ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഭൂരിഭാഗം വിശ്വാസികളുടെയും ആവശ്യം

അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞ മാര്‍ ജേക്കബ് മാനത്തോടത്ത് ഏഴാം തീയതി മാത്രമേ വത്തിക്കാനില്‍ നിന്ന് തിരിച്ചെത്തൂ. അദ്ദേഹം അഞ്ചംഗ സ്ഥിരം സിനഡില്‍ അംഗമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് നാളത്തെ യോഗത്തില്‍ പങ്കെടുക്കാനാകില്ല. അടുത്തമാസം വിപുലമായ സിനഡ് ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് നാളെ അടിയന്തിരയോഗം ചേരുന്നത്.

You might also like

-