മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്

0

മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്.ഒന്നാം വർഷ ഹോർട്ടികൾച്ചറൽ വിദ്യാർഥിയാണ് മഹേഷ്.റാഗിങ്ങിന് തുടർന്നാണ് മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ രാത്രിയിലാണ് മഹേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തി. ആത്മഹത്യയുടെ കാരണമെന്തെന്ന് മാതാപിതാക്കൾക്കും ധാരണയില്ല. ഹോസ്റ്റലിൽ നേരത്തെയും റാഗിങ് നടക്കുന്നുവെന്ന് പരാതികളുയർന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് റാഗിങ് നടന്നുവെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നത്.

 

You might also like

-