സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ കോഴിക്കോട്ട് പണിമുടക്കും സത്യാഗ്രഹവും
ഇ ഓട്ടോകള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കിയത്
കോഴിക്കോട് : ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ കോഴിക്കോട്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്കും സത്യാഗ്രഹവും. ഇലക്ട്രിക് വാഹനങ്ങള്‍ക്കു തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഇവയെ കൂടി പെര്‍മിറ്റ് വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്നുമാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് രജിസ്ട്രേഷന് അനുവദിക്കുന്നത്.
ഇ ഓട്ടോകള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കിയത്. ഇത്തരത്തിലുള്ള ഓട്ടോറിക്ഷകള്‍ക്കു നഗരത്തില്‍ സര്‍വീസ് നടത്താനുള്ള അനുവാദം നല്‍കരുതെന്നാണു സമരക്കാരുടെ ആവശ്യം.
ഇതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് വലിയ തോതില്‍ പ്രചാരണം നല്‍കിയത്. കോഴിക്കോടിനു പുറമെ കൊച്ചിയിലും ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എട്ടുമാസം മുന്‍പാണ് കോഴിക്കോട് നഗര