അലഹാബാദി​ന്റെ പേര് മാറ്റിയതില്‍ ഉത്തര്‍പ്രദേശ്​ സര്‍ക്കാറിന്​ സുപ്രീം കോടതി നോട്ടീസ്​ അയച്ചു

0

ന്യൂ ഡൽഹി : അലഹാബാദി​ന്റെ പേര്​ പ്രയാഗ്​രാജ്​ എന്നാക്കി​ മാറ്റിയതില്‍ ഉത്തര്‍പ്രദേശ്​ സര്‍ക്കാറിന്​ സുപ്രീം കോടതി നോട്ടീസ്​ അയച്ചു. അലഹബാദ് ഹെറിറ്റേജ് സൊസൈറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നോട്ടീസ്​ അയച്ചിരിക്കുന്നത്. ഹര്‍ജിയില്‍ പേര്​ മാറ്റിയതി​ന്റെ സാധുത ചോദ്യം ചെയ്​തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന് കീഴിലുള്ള റെയില്‍വേ സ്​റ്റേഷന്‍, കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപാനങ്ങള്‍ എന്നിവയുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്

You might also like

-