1.5 ബില്യന്‍ മെഗാ മില്യന്‍ ടിക്കറ്റ് വിറ്റത് സൗത്ത് കരോളിനയിലെ ഇന്ത്യന്‍ സ്റ്റോറില്‍ നിന്ന്

വിജയിക്ക് എല്ലാ ടാക്‌സും കഴിഞ്ഞ് 877.8 മില്യണ്‍ ഡോളര്‍ ലഭിക്കും.

0

കരോളിന: ഒക്ടോബര്‍ 22 ന് നറുക്കെടുപ്പ് നടന്ന അമേരിക്കയിലെ ഏറ്റവും വലിയ മെഗാ മില്യണ്‍ ലോട്ടറി ടിക്കറ്റ് വിറ്റത് സൗത്ത് കരോളിനായിലെ ഇന്ത്യന്‍ അമേരിക്കന്‍ സി ജെ പട്ടേലിന്റെ സ്റ്റോറില്‍. 1.5 ബില്യണ്‍ ഡോളറായിരുന്ന സമ്മാന തുക. ടിക്കറ്റ് വിറ്റ പട്ടേലിന് നികുതിയെല്ലാം കഴിഞ്ഞ് 30000 ഡോളറാണ് ലഭിക്കുക.5, 28, 62, 65, 70 നമ്പര്‍ ടിക്കറ്റിനെയാണ് ഭാഗ്യം കടാക്ഷിച്ചത്.

ടിക്കറ്റിന്റെ ഉടമസ്ഥന്‍ 180 ദിവസത്തിനകം അധികൃതരെ ടിക്കറ്റ് ഏല്‍പിച്ച് സമ്മാനം അവകാശപ്പെടേണ്ടതാണ്.വിജയിക്ക് എല്ലാ ടാക്‌സും കഴിഞ്ഞ് 877.8 മില്യണ്‍ ഡോളര്‍ ലഭിക്കും.സിംപ്‌സണ്‍ വില്ലയില്‍ 20 വര്‍ഷമായി ബിസിനസ്സ് നടത്തിവരുന്ന പട്ടേല്‍ മൂന്ന് വര്‍ഷമായി ഈ കട നടത്തി വരുന്നു.

ധാരാളം അവസരങ്ങള്‍ ലഭിക്കുന്ന രാജ്യമാണ് അമേരിക്ക. കുട്ടികള്‍ക്ക് വേണ്ടി ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു. കമ്മീഷനായി ഇത്രയും വലിയ തുക ലഭിച്ചതില്‍ പ്രത്യേകം നന്ദിയും സന്തോഷവുമുണ്ടെന്ന് പട്ടേല്‍ പറഞ്ഞു. 1996 ലാണ് പട്ടേല്‍ അമേരിക്കയില്‍ എത്തിയത്.

You might also like

-