ന്യൂയോർക്ക് കാത്തലിക്ക്പള്ളിയുടെ മുമ്പിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ് തെരേസയുടെയും രൂപങ്ങൾ  തകർത്തു

1937 - ൽ സ്ഥാപിച്ച ചർമ്പിനു മുമ്പിൽ അന്നുമുതൽ ഉണ്ടായിരുന്നതായിരുന്നു ഈ പ്രതിമകൾ എന്ന് ബ്രൂക്ക്ലിൻ ഡയോസിസ് പറയുന്നു.

0

ക്യൂൻസ് (ന്യൂയോർക്ക്) :- ന്യൂയോർക്ക് ക്യൂൻസിൽ ഔർ ലേഡി ഓഫ് മേഴ്സി റോമൻ കാത്തലിക്ക് ചർച്ചിന്റെ മുമ്പിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ്. തെരേസായുടെയും പ്രതിമകൾ ജൂലൈ 17 ശനിയാഴ്ച രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി.ശനിയാഴ്ച പുലർ ചെ ആരോ ഈ പ്രതിമകൾ തകർത്ത് കഷണങ്ങളാക്കി വലിച്ചു കൊണ്ടുപോകുന്നതായി ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് ഹേറ്റ് ക്രൈം ടാസ്ക് ഫോഴ്സ് അന്വേഷണം ആരംഭിച്ചു.

1937 – ൽ സ്ഥാപിച്ച ചർമ്പിനു മുമ്പിൽ അന്നുമുതൽ ഉണ്ടായിരുന്നതായിരുന്നു ഈ പ്രതിമകൾ എന്ന് ബ്രൂക്ക്ലിൻ ഡയോസിസ് പറയുന്നു. 180 അടിയോളം , തകർക്കപ്പെട്ട പ്രതിമകൾ വലിച്ചു കൊണ്ടു പോയി ചുറ്റിക കൊണ്ട് അടിച്ചു തകർത്തതായാണ് കാണപ്പെട്ടത്.

മൂന്നു ദിവസം മുമ്പ് ഈ പ്രതിമകൾക്കു നേരെ അക്രമണം ഉണ്ടായിരുന്ന വെങ്കിലും നാശനഷ്ടം ഉണ്ടായില്ല എന്നും ഇവർ പറഞ്ഞു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. പള്ളികൾക്കുനേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഔർ ലേഡി ഓഫ് മേഴ്സി റോമൻ കാത്തലിക്ക് ചർച്ചിലെ ഫാ: ഫ്രാങ്ക് സ്വർഷറ്റ പറഞ്ഞു

You might also like

-