പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വ്യപക പ്രതിഷേധം

കണ്ണൂർ കൃഷ്ണമേനോൻ കോളജിലെ പ്രതിഷേധ മാർച്ചിനിടെ എസ്എഫ്‌ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

0

തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വ്യപക പ്രതിഷേധം . മംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് കർണാടക ബസുകളെ കേരളത്തിൽ വ്യാപകമായി തടഞ്ഞു. കണ്ണൂർ കൃഷ്ണമേനോൻ കോളജിലെ പ്രതിഷേധ മാർച്ചിനിടെ എസ്എഫ്‌ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ പ്രസ്താനങ്ങൾക്ക് പുറമെ യുവജന വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ രംഗത്ത് സജീവമാണ്. മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിനെതിരെയായിരുന്നു കേരളത്തിൽ ഇന്നത്തെ പ്രതിഷേധങ്ങൾ പ്രധാനമായും അരങ്ങേറിയത്. സംസ്ഥാനത്ത് കർണാടക ആർടിസിയുടെ ബസുകൾ വ്യാപകമായി തടഞ്ഞു കണ്ണൂർ കൃഷ്ണമേനോൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം എബിവിപിയുമായി കൈയ്യാങ്കളിയിൽ കലാശിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലെ പ്രതിഷേധവും റോഡുപരോധവും ഇന്നും തുടർന്നു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങളും തടഞ്ഞു. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തിയ എസ്ഡിപിഐ അമിത് ഷായുടെ കോലം കത്തിച്ചു.

You might also like

-