ഭരണകൂട ഭീകരത ! ലക്ഷദ്വീപിൽ കളക്ടർക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തിൽ 12 പേർ കൂടി അറസ്റ്റുചെയ്തു

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾക്കും ദ്വീപിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്താണ് ദ്വീപ് നിവാസികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തട്ടുള്ളത് .കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേർ റിമാൻഡിലാണ്.

0

കവരത്തി: ലക്ഷദ്വീപിൽ കളക്ടർക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തിൽ 12 പേർ കൂടി അറസ്റ്റുചെയ്തു .കഴിഞ്ഞ ദിവസം കളക്ടർ എസ്.അസ്കർ അലി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്വീപ്പ് നിവാസികൾക്കെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ദ്വീപിൽ പ്രതിഷേധം നടന്നിരുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾക്കും ദ്വീപിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്താണ് ദ്വീപ് നിവാസികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തട്ടുള്ളത് .കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേർ റിമാൻഡിലാണ്. ജാമ്യമില്ലാവകുപ്പുകളാണ് ഇപ്പോൾ അറസ്റ്റിലായവർക്കെതിരേയും ചുമത്തിയിരിക്കുന്നത്.

അതേ സമയം ലക്ഷദ്വീപിലേക്കുളള യാത്രക്ക് നിരോധനം എപ്പെടുത്താൻ അഡ്മിനിസ്ട്രേറ്റർ ശ്രമം ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്. യാത്ര സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരുന്നതിനുളള കരട് രൂപം തയ്യാറാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ആറംഗം കമ്മിറ്റി രൂപീകരിച്ചുകൊണ്ടുളള ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കി. ഇന്നലെയാണ് ഇത്സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.കപ്പൽ,വിമാന യാത്രകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ആദ്യ യോഗം ജൂൺ അഞ്ചിന് നടക്കും. തുടർന്ന് കൂടിയാലോചനകൾ നടത്തി ഏതുതരത്തിൽ നിയന്ത്രണം കൊണ്ടുവരണം എന്ന കാര്യങ്ങളിൽ വ്യക്തത വരുത്തി 15-ാം തിയതിയോടെ നിയമം നടപ്പിലാക്കാനാണ് തീരുമാനം.അതിനിടെ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഗ നടപടികൾക്കെതിരെ ദ്വീപിൽ പ്രതികേഷേധം കണക്കുകയാണ് .

You might also like

-