ക്രിമിനല്‍ കേസ് വിശദാംശങ്ങള്‍ നല്‍കിയില്ല ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ഇക്കര്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു

0

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് പശ്ചാത്തലം നല്‍കാത്തതില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തിരമായി സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ബിജെപിക്ക് കത്ത് നല്‍കി. മുമ്പ് പലവട്ടം സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെതുടര്‍ന്നാണ് കമ്മീഷന്റെ അന്ത്യശാസനം.

വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ഇക്കര്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു . കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളാണ് ബിജെപി കമ്മീഷന് കൈമാറിയിട്ടില്ല . തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി 30 ദിവസത്തിനകം നിശ്ചിത ഫോര്‍മാററില്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ക്മ്മീഷന് കൈമാറണമെന്നാണ് ചട്ടം.എന്നാൽ തുടർച്ചയായി ബിജെപി സംസ്ഥാന നേതൃത്വം ഇതു ലംഘിച്ചതായാണ് തെരെഞ്ഞെടുപ്പുകമ്മീഷൻ പറയുന്നത്

മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍കേസ് വിവരങ്ങള്‍ ഇതിനോടകം കൈമാറി കഴിഞ്ഞു ബിജെപി ഇതിന് തയ്യാറായില്ല. മുമ്പ് പലവട്ടം ഇക്കാര്യം കമ്മീഷന്‍ രേഖാമൂലം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. ക്രിമിനല്‍കേസ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പിക്കുന്നതിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്

You might also like

-