സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു

എസ്ബിഐ വായ്പാ നിരക്ക് 75 ബേസിസ് പോയിന്റാണ് കുറച്ചത്

0

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിക്ഷേപ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു. എസ്ബിഐ വായ്പാ നിരക്ക് 75 ബേസിസ് പോയിന്റാണ് കുറച്ചത്. റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് നടപടി.ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 20 മുതല്‍ 100 ​​വരെ ബേസിസ് പോയിന്‍റുകള്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ നിരക്കുകള്‍ മാര്‍ച്ച്‌ 28 മുതല്‍ പ്രാബല്യത്തില്‍ വരും.

You might also like

-