സ്റ്റാര്‍ ബക്‌സ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണമില്ലെന്നു കമ്പനി

0

ന്യൂയോര്‍ക്ക്: അമേരിക്കയിലുടനീളമുള്ള സ്റ്റാര്‍ ബക്ക്‌സിലെ പാറ്റിയൊ, ബാത്ത്‌റൂം സൗകര്യങ്ങള്‍ ആര്‍ക്കും ഏത് സമയത്തും ഉപയോഗിക്കാവുന്നതാണെന്ന് കമ്പനി അധികൃതര്‍ ജീവനക്കാര്‍ക്കിടയില്‍ വിതരണം ചെയ്ത സര്‍ക്കുലറില്‍ പറയുന്നു.

സ്റ്റാര്‍ ബര്‍ക്ക്‌സിന്റെ സൗകര്യം പ്രയോജനപ്പെടുത്തിന്നതിന്, ഇവിടെ നിന്നും ഒന്നും വാങ്ങേണ്ടതില്ലെന്നും ജീവനക്കാര്‍ക്കയച്ച ഈമെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ മാസം ഫിലഡല്‍ഫിയായില്‍ രണ്ട് ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കളോട് അപമര്യാദയായി പെരുമാറി എന്ന ആക്ഷേപം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പോളിസിക്ക് രൂപം നല്‍കിയതെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഈ സംഭവത്തില്‍ കമ്പനി മാപ്പ് പറയുകയും മെയ് 29 ന് അമേരിക്കയിലെ 8000 സ്റ്റേറ്റുകളും അടച്ചിട്ടു. ജീവനക്കാര്‍ക്ക് പ്രത്യേക ട്രെയ്‌നിങ്ങ് നല്‍കുമന്നും അധികൃതര് പറഞ്ഞു.ഫിലാഡല്‍ഫിയായില്‍ നടന്നത് തികച്ചും വേദനാജനകമാണെന്ന് സ്റ്റാര്‍ ബക്കസ് ചെയര്‍മാന്‍ ഹോവാര്‍ഡ് ഷുല്‍റ്റ്‌സ് നേരത്തെ അറിയിച്ചിരുന്നു.

കോളേജ് വിദ്യാര്‍ത്ഥികും, ചെറുപ്പക്കാരും ഗ്രൂപ്പ് പഠനങ്ങള്‍ക്കും, ഒത്തു ചേരലിനും സാധാരണ സ്റ്റാര്‍ ബക്ക്‌സിനെയാണ് ആശ്രയിച്ചിരിക്കുന്നത്.

You might also like

-