“സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, മിഷിഗണ്‍” ഉൽഘടന സമ്മേളനം ഏപ്രിൽ 6 ശനി 10 AM.

നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറി റെവ. മനോജ് ഇടിക്കുള്ള മുഖ്യതിഥി ആയി പങ്കെടുക്കുന്ന മീറ്റിംഗിൽ നിരവധി വൈദീകർ ആശംസകൾ അർപ്പിക്കും .

0

ഡിട്രോയിറ്റ് : മാർത്തോമ്മാ സഭ പുതിയതായി ആരംഭിക്കുന്ന സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്റെ ഉൽഘടന സമ്മേളനം ഏപ്രിൽ 6 ശനി രാവിലെ 10 ന് ട്രോയിലുള്ള ഇവാൻസ് വുഡ് ചർച്ചിൽ ( 2601 E. Square Lake Rd. Troy)വച്ച് നടത്തപ്പെടുന്നതാണ് .
നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറി റെവ. മനോജ് ഇടിക്കുള്ള മുഖ്യതിഥി ആയി പങ്കെടുക്കുന്ന മീറ്റിംഗിൽ നിരവധി വൈദീകർ ആശംസകൾ അർപ്പിക്കും .
അമേരിക്കയില്‍ ജനിച്ചുവളര്‍ന്നു സഭാ ശുശ്രുഷയില്‍ പ്രവേശിച്ച റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ അച്ച നാണു പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമതല. മകോംബ്, ഓക്ലൻഡ് എന്നീ കൗണ്ടിയിൽ ഉള്ള മാര്‍തോമ്മാ സഭാ വിശ്വാസികള്‍ക്ക് സൗകര്യപ്രദമായി ഒന്നിച്ചു ആരാധിക്കുന്നതിന് ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ നാല്പത്തിയൊന്പതു പേര്‍ ഒപ്പിട്ടു പുതിയ ഇടവക അനവധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കഴിഞ്ഞ മാസം കൂടിയ സഭാ സിനഡ് പരിശോധിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയായി രുന്നു.
ഏപ്രിൽ 7ഞായറാഴ്ച രാവിലെ 8.30 ന് ആദ്യ കുർബാന ഈ ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്

You might also like

-