എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ എന്ന പുനഃരാരംഭിക്കു
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്. 26 മുതല്‍ 30 വരെ പരീക്ഷ. ആകെ 1,04,064 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്. ജില്ലയില്‍ എസ്എസ്എല്‍സി 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33737 കുട്ടികളും, എച്ച്എസ്ഇ 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67427, വിഎച്ച്എസ്ഇ 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളുമാണ് പരീക്ഷ എഴുതുന്ന
തിരുവനന്തപുരം : അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. രാവിലെ ഹയര്‍സെക്കണ്ടറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക.13, 72,012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2032 കേന്ദ്രങ്ങളിലായി 56,345 വിദ്യാര്‍ത്ഥികളാണ് ഇന്ന് ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതുക. 4,22,050 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 10,920 കുട്ടികള്‍ പരീക്ഷാ കേന്ദ്രം മാറ്റി. സ്കൂളിന് മുന്നില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷമേ അകത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കൂ. വിദ്യാര്‍ത്ഥികളുടെ ഇരിപ്പിടം തമ്മില്‍ 1.5 മീറ്റര്‍ അകലമുണ്ടാകും. ഗ്ലൌസ് ധരിച്ചാകും അധ്യാപകരുടെ മേല്‍നോട്ടം.
രക്ഷാകർത്താക്കളെ സ്കൂൾ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ല. വിദ്യാര്‍ത്ഥികളുടെ യാത്രക്കായി കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ തയ്യാറെടുത്തിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്‍റൈനില്‍ താമസിക്കണം.എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകൾക്കായി കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്ന് വയനാട്ടിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ലോക്ക്ഡൗൺ തിരിച്ചടിയായിരിക്കയാണ്. പലരും ദിവസങ്ങൾക്കു മുൻപേ വയനാട്ടിലെ ബന്ധുവീടുകളിൽ തങ്ങിയാണ് പരീക്ഷക്കെത്തുന്നത്.
കേരള കർണാടക അതിർത്തിയിലെ കുട്ടയിൽ കർണാടക സർക്കാർ മണ്ണിട്ടടച്ച റോഡിനപ്പുറത്തുള്ള ഗ്രാമങ്ങളിൽ നിന്ന് വയനാട്ടിലെ കാട്ടിക്കുളം, തോൽപെട്ടി, തൃശിലേരി സ്കൂളുകളിൽ എല്ലാം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതിർത്തി ഗ്രാമങ്ങൾക്ക് വയനാട്ടുമായുള്ള എല്ലാ ബന്ധങ്ങളും വിലക്കപ്പെട്ട ലോക്ക്ഡൗൺ കാലത്ത് പരീക്ഷക്കെത്താനാവുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർഥികളും രക്ഷിതാക്കളും. പലരും കാൽനടയായെത്തി വയനാട്ടിലെ ബന്ധുവീടുകളിൽ കഴിയുകയാണ്. വിദ്യാർത്ഥികൾക്കായി കുട്ട അതിർത്തിയിലെ റോഡ് അടിയന്തരമായി തുറന്നു കൊടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
കുടകിൽ നിന്നെത്തി കാട്ടിക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് നാലു വിദ്യാർത്ഥികളാണ്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 8 വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. തൃശ്ശിലേരി ഹൈസ്കൂളിൽ പത്താം തരം പരീക്ഷ എഴുതുന്ന നാലു വിദ്യാർഥികളും കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. കർണാടക, തമിഴ്‍നാട് എന്നിവിടങ്ങളിൽ നിന്നും മൊത്തം 43 വിദ്യാർത്ഥികൾ വയനാട്ടിൽ പരീക്ഷക്കിരിക്കുന്നുണ്ട്. ഇവർക്കായി പ്രത്യേക വാഹന സൗകര്യം ഒരുക്കുമെന്നാണ് ഗതാഗതമന്ത്രി അറിയിച്ചത്. ഇതിനു പുറമേ ജില്ലയിലെ തന്നെ കണ്ടൈയിൻമെൻറ് സോണുകളിൽനിന്ന് 134 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ക്വാറന്‍റൈൻ നിർദ്ദേശിക്കപ്പെട്ട 15 വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലെത്തും. ഇവർക്കായി പ്രത്യേക ക്ലാസ് റൂമുകൾ ഒരുക്കാനാണ് തീരുമാനിച്ചത്.
എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ പുനഃരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവിലെ കടകള്‍ തുറക്കരുതെന്നും കളക്ടര്‍ ഉത്തരവിട്ടു.