എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും
സാധാരണയിലും ഏറെ വൈകി പൂർത്തിയായ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് നാലേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫലമറിയാനാകും
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റുകളിലും പ്രത്യേക മൊബൈൽ ആപ്പിലുടെയും ഫലമറിയാം. സാധാരണയിലും ഏറെ വൈകി പൂർത്തിയായ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് നാലേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫലമറിയാനാകും
പരീക്ഷഭവൻ വെബ്സൈറ്റിലും കൈറ്റ് പോർട്ടലിലൂടെയും ഫലമറിയാം. കൂടാതെ സഫലം 2020 എന്ന മൊബൈൽ ആപ്പ് വഴിയും എസ് എൽ സി ഫലം അറിയാനാകും. നാല് ലക്ഷത്തി ഇരുപത്തി നാലായിരത്തി ഇരുനൂറ്റി പതിനാല് വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽ പരീക്ഷ എഴുതിയത്. മാർച്ച് പത്താം തീയതി ആരംഭിച്ച പരീക്ഷ കൊറോണ കാരണം ഇടയ്ക്ക് മാറ്റിവെച്ചിരുന്നു. പിന്നീട് മെയ് 26 ന് പുനരാരംഭിച്ച് 28 ന് പരീക്ഷ പൂർത്തിയായി.
കൊറോണുടെ പശ്ചാത്തലത്തിൽ ഏറെ ആശങ്കയോടെയായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കൂടുതൽ ദിവസമെടുത്താണ് പരീക്ഷ മൂല്യനിർണയം പൂർത്തിയാക്കിയത്. ഹയർസെക്കൻഡറി ഫലം ജൂലൈ 10 മുൻപ് പ്രസിദ്ധീകരിക്കും.