ശ്രീറാം വെങ്കിട്ടരാമന്‍ പ്രതി; മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ,അലക്ഷ്യമായി വാഹനമോടിക്കല്‍ വകുപ്പുകള്‍ ചുമത്തി

റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ  ശ്രീറാം  വെങ്കിട്ടരാമന്റെ കാർ ഇടിക്കുകയായിരുന്നു.

0

സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് കേസെടുത്തു. ശ്രീറാം ഓടിച്ചിരുന്ന കാറോടിച്ചാണ് ബഷീര്‍ മരിച്ചത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ,അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയാല്‍ നരഹത്യക്ക് കേസെടുക്കും.

 

അമിത വേഗതയില്‍ പാഞ്ഞ ശ്രീറാമിന്റെ കാറിനു പിറകില്‍ പൊലീസ് വാഹനം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അപകടം നടന്നയുടന്‍ പൊലീസ് സ്ഥലത്തെത്തുകയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശ്രീറാം ആവശ്യപ്പെട്ടതിനാല്‍ പൊലീസ് പറഞ്ഞയച്ചെന്നും ദൃക്സാക്ഷി പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ  ശ്രീറാം  വെങ്കിട്ടരാമന്റെ കാർ ഇടിക്കുകയായിരുന്നു.

You might also like

-