ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്.

0

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡിലാണ്. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടിരിക്കുന്നത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.

മാധ്യമപ്രവര്‍ത്തകനെ വാഹമിടിച്ചു കൊന്ന കേസില്‍ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വേഗത്തില്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുമെങ്കിലും നടപടികള്‍ വൈകിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം വീഴ്ച്ച വരുത്തിയിട്ടില്ലെന്നും സ്വാഭാവിക കാലതാമസമാണെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. സസ്‌പെന്‍ഷന്‍ കാലാവധി പുറത്തുവന്നിട്ടില്ല.

You might also like

-