ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാന്‍ നീക്കം
കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ നീക്കം. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി കാര്യസമിതിയാണ് പാര്‍ലമെന്റില്‍ ഈ ശിപാര്‍ശ സമര്‍പ്പിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ 250 പേര് മരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ശിപാര്‍ശ.മതത്തിന്റെയോ ഒരു പ്രത്യേക വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിക്കാനും ശിപാര്‍ശയുണ്ട്.