പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തത് സ്ഥിരീകരിച്ചു പാകിസ്ഥാൻ
ചാരവൃത്തിക്കായി പാകിസ്ഥാൻ റേഞ്ചർ ഇന്ത്യൻ അതിർത്തിയിൽ അനധികൃതമായി പ്രവേശിക്കുകയായിരുന്നു പാക് അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയത് എന്നും പാക് സർക്കാരിന്റെ ന്യായീകരണം. പാക് മാധ്യമങ്ങൾക്ക് നൽകിയ വാർത്ത കുറിപ്പിൽ ആണ് സ്ഥിരീകരണം.
ഡൽഹി |പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തത് സ്ഥിരീകരിച്ചു പാകിസ്ഥാൻ. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് പാക് റേഞ്ചറെ ഇന്ത്യ പിടികൂടിയതായി പാകിസ്താൻ.
പാകിസ്ഥാനിലെ ബഹാവര്‍പുര്‍ സ്വദേശിയാണ് പിടിയിലാത്ചാരവൃത്തിക്കായി പാകിസ്ഥാൻ റേഞ്ചർ ഇന്ത്യൻ അതിർത്തിയിൽ അനധികൃതമായി പ്രവേശിക്കുകയായിരുന്നു പാക് അതിർത്തിക്ക് ഉള്ളിൽ നിന്നാണ് പിടികൂടിയത് എന്നും പാക് സർക്കാരിന്റെ ന്യായീകരണം. പാക് മാധ്യമങ്ങൾക്ക് നൽകിയ വാർത്ത കുറിപ്പിൽ ആണ് സ്ഥിരീകരണം.
ബിഎസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്. പിടിയിലായ പാക് റേഞ്ചറെ ബിഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്. അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തെ സുരക്ഷിതമായി മോചിപ്പിക്കുന്നത് സംബന്ധിച്ച് എട്ട് ദിവസത്തിലേറെയായി നിരവധി റൗണ്ട് ചർച്ചകൾ നടന്നുവെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായില്ല.അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. ഫ്ളാഗ് മീറ്റിംഗ് നടത്തിയിട്ടും പശ്ചിമ ബംഗാളിലെ ഹൂഗ്ളി സ്വദേശി പൂർണ്ണം കുമാർ ഷായെ വിട്ടയക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല. അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാനുള്ള കവചമായി പാകിസ്ഥാൻ ഉപയോഗിക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തുന്നത്. നിയന്ത്രണ രേഖയിൽ പലയിടത്തും പ്രകോപനം തുടരുകയാണ്. എട്ടിടത്ത് പാക് വെടിവെയ്പ് ഉണ്ടായി. ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. അതിനിടെ, അനന്ത നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കളാണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു