ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
2013 മുതല്‍ ഉള്ള നിയമയുദ്ധത്തില്‍ ആണ് ആശ്വാസ വിധി വന്നിരിക്കുന്നത്.പ്രധാനമായും ശ്രീശാന്ത് പറഞ്ഞിരുന്നത് തനിക്ക വിദേശ ക്ലബുകളില്‍ കളിക്കാന്‍ ഈ ആജീവനാന്ത വിലക്ക് തടസമായിരുന്നു എന്നാണ്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടക്ക് കളിത്തോറ്റു കൊടുക്കാന്‍ വാതുവയ്പ്പ് നടത്തിയതായിരുന്നു അദ്ദേഹത്തിനെതിരായ കേസ്
ഡൽഹി :ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ശിക്ഷാ കലാവധി പുന: പരിശോധിക്കാന്‍ ബിസിസിഐക്ക് സുപ്രീംകോടി നിര്‍ദേശം.അച്ചടക്ക നടപടി ബിസിസിഐക്ക് സ്വീകരിക്കാം എന്നും കോടതി. ശ്രീശാന്തിന്റെ നടപടി മൂന്നു മാസത്തിനകം തീര്‍പ്പാക്കണം.
ഭാഗികമായി ആണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്. 2013 മുതല്‍ ഉള്ള നിയമയുദ്ധത്തില്‍ ആണ് ആശ്വാസ വിധി വന്നിരിക്കുന്നത്.പ്രധാനമായും ശ്രീശാന്ത് പറഞ്ഞിരുന്നത് തനിക്ക വിദേശ ക്ലബുകളില്‍ കളിക്കാന്‍ ഈ ആജീവനാന്ത വിലക്ക് തടസമായിരുന്നു എന്നാണ്.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടക്ക് കളിത്തോറ്റു കൊടുക്കാന്‍ വാതുവയ്പ്പ് നടത്തിയതായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. കോടതി ഈ കേസില്‍ അദ്ദേഹത്തെ കുറ്റവിമക്തന്‍ ആക്കിയിരുന്നു.
അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ട് ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.വാതുവയ്പ്പില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രാജസഥാന്‍ റോയല്‍സിനും ചെന്നെ സൂപ്പര്‍ കിംഗ്‌സിനും രണ്ടു വര്‍ഷത്തെ വിലക്ക് മാത്രമാണ് നല്‍കിയിരുന്നത്.
തനിക്കെതിരെ നടക്കുന്നത് മനുഷത്വരഹിതമായ നടപടിയാണ് നടക്കുന്നതെന്ന് ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു.‘വളരെ സന്തോഷമുണ്ട്, ആറു മാസത്തിനുള്ളില്‍ തിരികെയെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ശിക്ഷ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ആണ്.. ഇപ്പോള്‍ തന്നെ ഞാന്‍ ആറു വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നുണ്ട്.താന്‍ ആറു വര്‍ഷമായി കാത്തിരിക്കുന്നു, എത്രയും വേഗം കളിക്കാന്‍ കഴിയുമെന്ന് കരുതുന്നു, ആറു മാസമായി പരിശീലനം ചെയ്യുന്നു, ഇപ്പോഴും ഫിറ്റായി ഇരിക്കുന്നു’ ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.