മജിസ്‌ട്രേറ്റിനു ജയിലിനും ഇടയിൽ ആരോഗ്യ -ആനാരോഗ്യ നാടകം ഒടുവിൽ ജയിൽ ഒഴുവാക്കി ആശുപത്രി സെൽ

ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയാണെന്ന് ഒപ്പമുള്ള പൊലീസുകാര്‍ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൂജപ്പുര ജയിലിൽ എത്തിച്ച ശേഷം വീണ്ടും ശ്രീറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി

0

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. വീണ്ടും അട്ടിമറിക്കപ്പെട്ടു കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റാന്‍ ആയിരുന്നു പൊലീസിന്‍റെ നീക്കമെങ്കിലും ജയിലിലേക്ക് കൊണ്ടു പോകാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്

ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയാണെന്ന് ഒപ്പമുള്ള പൊലീസുകാര്‍ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൂജപ്പുര ജയിലിൽ എത്തിച്ച ശേഷം വീണ്ടും ശ്രീറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി.പൂജപ്പുര ജില്ലാ ജയിലിനു മുന്നിൽ ഒരു മണിക്കൂറിനു മുകളിൽ സമയം ആംബുലൻസിൽ കഴിഞ്ഞതിനു ശേഷമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലേക്കാണ് ശ്രീറാമിനെ മാറ്റിയത്

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സ്വകാര്യ ആശുപത്രിയിലെ സുഖ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പൊലീസ് തയ്യാറായത്. മാസ്ക് ധരിപ്പിച്ച് സ്ട്രച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റിയാണ് ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. മെഡിക്കൽ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് മജിസ്ട്രേറ്റ് സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്തിയത്. എന്നാൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് മറികടന്നാണ് പോലീസ് ശ്രീറാമിനെ മെഡിക്കൽ കോളേജ്ജ് ആശുപത്രിയിൽ എത്തിച്ചിട്ടുള്ളത്

You might also like

-