ഇടുക്കിയിൽ വീണ്ടും കർഷക ആതമഹത്യാ കടബാധ്യതയെത്തുടർന്നു പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാർ ജീവനൊടുക്കി
രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. കൃഷിനാശം ഉണ്ടായതിനാൽ തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലാകാം ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ. പെരിഞ്ചാംകുട്ടി സ്വദേശി നക്കര ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്.രണ്ടു ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. കൃഷിനാശം ഉണ്ടായതിനാൽ തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലാകാം ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
കാലാവര്ഷത്തെത്തുടർന്ന മാതൃക കർഷകനായ ശ്രീകുമാറിന് കൃഷിയിൽ വലിയ നാശനഷ്ടം ഉണ്ടായിരുന്നു . കട ബാധ്യത തീർക്കാൻ ഇ വര്ഷം കൃഷിയിൽ നിന്നും ആദായമൊന്നു ലഭിക്കുന്നില്ല ഇതു വലിയ മനോവിഷമത്തിനു ഇടയാക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു . ഇന്നലെ ഉച്ചയോടെ കൃഷിയിടത്തി വിഷം കാഴ്ചാനിലയിൽ കൃഷിയിടത്തിൽ കണ്ടെത്തിയ ശ്രീകുമാറിനെ കുടുംബാംഗങ്ങൾ നേടുകണ്ടെത്തെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും വൈകിട്ട് മൂന്നു മണിയോടെ മരണം സംഭവിക്കുയയായിരുന്നു മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം നാളെ വീട്ടു വളപ്പിൽ സംസ്കരിക്കും