തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ മാത്രമേ നടക്കൂ

0

തിരുവനതപുരം :ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം വകുപ്പ് മേധാവികളും നിരീക്ഷണത്തിലാണ്. നേരത്തെ സ്പെയിനില്‍ പോയി തിരികെ വന്ന ഡെപ്യൂട്ടി ഡയറക്ടറോടും വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ മാത്രമേ നടക്കൂ.
ശ്രീചിത്രയിലെ ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയുണ്ടായതായി വ്യക്തമായിട്ടുണ്ട്
സ്‌പെയിൻ സന്ദർശിച്ചു മടങ്ങിയെത്തിയ ഡോക്ടറുടെ . ആദ്യ പരിശോധനയിൽ രോഗം കോവിഡ് പോസിറ്റീവ് ആയത് മറച്ചു വച്ചതായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് . കേന്ദ്ര മന്ത്രി വി മുരളീധരന്റെ സന്ദർശനത്തിന് വേണ്ടിയാണ് മറച്ച് വച്ചത്


കോവിഡ് 19 വൈറസ് ബാധിച്ച് ആഗോള തലത്തിൽ മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 7007 പേരാണ് മരിച്ചത്. 175536 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ ഉദ്ഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ചൈനയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 3213 പേരാണ് ഇവിടെ മരിച്ചത്. 2158 മരണമാണ് ഇറ്റലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയും കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ്. പല നഗരങ്ങളിലും ആളുകൾക്ക് കൂട്ടം കൂടുന്നതിന് പോലും വിലക്കുണ്ട്.

You might also like

-