സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി
പൊലീസ് എത്തി വാതില്‍ തുറന്നാണ് സിസ്റ്റര്‍ ലൂസിയെ പുറത്തിറക്കിയത്. , വെള്ളമുണ്ട പോലീസിൽ സിസ്റ്റർ ലൂസിപരാതി നൽകി.
കല്പറ്റ :ബിഷപ്പ് ഫ്രാങ്കോക്കെതിരെ സഭ ചട്ടങ്ങൾ മറികടന്നു നിലപാടെടുത്തതിനെത്തുടർന്നു സഭയുടെ നടപടി നേരിടുന്ന സിസ്റ്റർ ലൂസി കളപ്പുരയെ വയനാട് കാരക്കാമല മഠത്തിൽ പൂട്ടിയിട്ടതായി ആരോപണം . പൊലീസ് എത്തി വാതില്‍ തുറന്നാണ് സിസ്റ്റര്‍ ലൂസിയെ പുറത്തിറക്കിയത്. , വെള്ളമുണ്ട പോലീസിൽ സിസ്റ്റർ ലൂസിപരാതി നൽകി.കാലത്ത് ആറരയോടെയാണ് സിസ്റ്റർ ലൂസി കളപ്പുരയെ കാരക്കാമലയിലെ മഠത്തിൽ പൂട്ടിയിട്ടത്. തൊട്ടടുത്ത പള്ളിയിൽ കുർബാനയ്ക്ക് പോകാൻ അനുവദിച്ചില്ലെന്ന് സിസ്റ്റർ ലൂസി പരാതിപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളമുണ്ട പൊലീസാണ് എട്ടുമണിയോടെ പൂട്ടു തുറന്ന് മോചിപ്പിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. മഠത്തിൽ നിന്ന് പുറത്താക്കിയ എഫ്.സി.സി സഭയുടെ നടപടിക്കെതിരെ കഴിഞ്ഞദിവസം വത്തിക്കാനിൽ അപ്പീൽ നൽകിയ ശേഷം തിരിച്ചെത്തിയതായിരുന്നു സിസ്റ്റർ ലൂസി.
പുറത്താക്കൽ നടപടി അംഗീകരിക്കില്ലെന്നും മഠത്തിൽ തന്നെ തുടരുമെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിസ്റ്റർ ലൂസി. ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതോടെ എഫ്.സി.സി സഭ തുടർന്നുവരുന്ന പകപോക്കൽ നടപടിയുടെ തുടർച്ച ആണെന്നാണ് ആരോപണം. സഭ തന്നോട് തുടരുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് സിസ്റ്റർ ലൂസി ആരോപിച്ചു.