സിസ്റ്റര്‍ അമല യുടെ നേതൃത്തത്തിൽ കന്യാസ്ത്രീകൾ : മുഖ്യമന്ത്രിയെ കണ്ടു ‘നിരപരാധിയായ ഫ്രാങ്കോ ബിഷപ്പിനെ പീഡിപ്പിക്കുന്നു’

തനിക്കെതിരെ പോലീസ് എടുത്തിട്ടുള്ള കേസ് നേരിടുമെന്നും സിസ്റ്റർ അമലാപ്പറഞ്ഞു

0

കന്യാസ്ത്രീയുടെ പീഡനപ്രതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസ് അന്വേഷണത്തോട് വിയോജിപ്പുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകള്‍. പൊലീസ് പക്ഷപാതപരമായാണ് അന്വേഷണം നടത്തുന്നത്. നിരപരാധിയായ ബിഷപ്പിനെയാണ് കേസിന്റെ പേരില്‍ പീഡിപ്പിക്കുന്നതെന്നും സിസ്റ്റര്‍ അമല പറഞ്ഞു.തനിക്കെതിരെ പോലീസ് എടുത്തിട്ടുള്ള കേസ് നേരിടുമെന്നും
സിസ്റ്റർ അമലാപ്പറഞ്ഞു .സിസ്റ്റര്‍ അമല മിഷണറീസ് ഓഫ് ജീസസിലെ മറ്റ് കന്യാസ്ത്രീകള്‍ക്കൊപ്പമെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. മുഖ്യമന്ത്രി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം സിസ്റ്റര്‍ അമല പറഞ്ഞു.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി നല്‍കിയ പീഡന പരാതിയിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം പരിഗണിച്ചാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ്, പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസ് എന്നിവയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

You might also like

-