സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് വായ്പയെടുത്തു മാത്രമേ മുന്നോട്ടുപോകാനാകുവെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി

0

കൊറോണയെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് വായ്പയെടുത്തു മാത്രമേ മുന്നോട്ടുപോകാനാകുവെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന്‍റെ വായ്പാപരിധി അഞ്ചുശതമാനമായി ഉയര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പുനര്‍നിര്‍മാണത്തിനും പുറത്തുനിന്നുള്ള ഏജന്‍സികളിലൂടെ വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പൊതുജനാരോഗ്യ പരിപാലനത്തിനു വേണ്ടിവരുന്ന ചെലവ് വലിയതോതില്‍ വര്‍ധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

You might also like

-