സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം
ആശ്രമം കത്തിച്ചെന്ന് സംശയിക്കുന്ന പ്രകാശിന്റെ മരണവും അന്വേഷിക്കും.തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്ന് പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു
തിരുവനന്തപുരം | സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാകും പ്രത്യേക അന്വേഷണ സംഘം. ആശ്രമം കത്തിച്ചെന്ന് സംശയിക്കുന്ന പ്രകാശിന്റെ മരണവും അന്വേഷിക്കും.തിരുവനന്തപുരം കുണ്ടുമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്ന് പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് പ്രകാശ് ആത്മഹത്യ ചെയ്തത്. ഇതിന് ശേഷമായിരുന്നു സഹോദരന്റെ വെളിപ്പെടുത്തല്‍. കൂട്ടു പ്രതികള്‍ മര്‍ദ്ദിച്ചാണ് സഹോദരന്റെ മരണത്തിന് കാരണമെന്നും പ്രശാന്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെ ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.
2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു. കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രശാന്ത് പ്രതികരിച്ചു.