ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ഓം ബിര്‍ള സ്പീക്കര്‍

എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.

0

ഡൽഹി :17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10 പാര്‍ട്ടികള്‍ ബിര്‍ളയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സഖ്യകക്ഷികള്‍ക്കു ബി.ജെ.പി വിട്ടു നല്‍കും. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില്‍ കഴിഞ്ഞ തവണ ഓം ബിര്‍ള അംഗമായിരുന്നു.

അതേസമയം ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസും സഖ്യകക്ഷികളും മത്സരിക്കില്ല. ബിജെപി നാമനിര്‍ദ്ദേശം ചെയ്ത ഓം ബിര്‍ളയെ ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണക്കാൻ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. കോൺഗ്രസിന്റെ ലോക്സഭയിലെ പാ‍ര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഭീര്‍ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള കാര്യം എന്താണെന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല. രാജസ്ഥാനിലെ കോട്ട-ബുണ്ടി എന്ന മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ബിര്‍ള. യുപിഎ കൂടി പിന്തുണച്ചതോടെ ഇദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള സാധ്യതകളാണ്.

You might also like

-