കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

അപ്പീൽ കേൾക്കുമ്പോൾ   സുപ്രിം കോടതിയിൽ കെ.എം ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്ന്  വാക്കാല്‍ പറഞ്ഞിരുന്നു.എന്നാൽ ഇത് കേരളാ ഹൈക്കോടതിയുടെ വിധിക്കുള്ള സ്റ്റെയായി പരിഗണിക്കാനാവില്ല സ്പീക്കർ പറഞ്ഞു,,

0

തിരുവനന്തപുരം:  കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ലെന്ന് സ്പീക്കര്‍പറഞ്ഞു .. കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ലാണ് കെഎം ഷാജിയെ കോടതി അയോഗ്യനാക്കിയത്

കേസുമായി ബന്ധപ്പെട്ട  അപ്പീൽ കേൾക്കുമ്പോൾ   സുപ്രിം കോടതിയിൽ കെ.എം ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്ന്  വാക്കാല്‍ പറഞ്ഞിരുന്നു.എന്നാൽ ഇത് കേരളാ ഹൈക്കോടതിയുടെ വിധിക്കുള്ള സ്റ്റെയായി പരിഗണിക്കാനാവില്ല സ്പീക്കർ പറഞ്ഞു    കേസ് അടിയന്തരമായി  പരിഗണിക്കണമെന്ന് രാവിലെ കെ.എം.ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങൾ.

ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോൾ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, അതുപ്രകാരം കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്താൻ തടസമില്ലെന്ന് പറഞ്ഞിരുന്നു. അതേസമയം ഹൈക്കോടതി വിധിക്കെതിരെയുള്ള കെ.എം.ഷാജിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ വിധിക്കെതിരെ കെ.എം.ഷാജിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കും

You might also like

-