നിയസഭ സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് നിയമോപദേശം
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് കസ്റ്റംസിന് നിയമോപദേശം നല്‍കിയത്
കൊച്ചി :നിയമസഭാ സ്‌പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം ആരംഭിച്ചു . ഇത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശംതേടിയിരുന്നു, ഇന്നലെ നിയമോപദേശം ലഭിച്ചതായി വിവരം . സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസമില്ല. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് കസ്റ്റംസിന് നിയമോപദേശം നല്‍കിയത്.കേസുമായി ബന്ധപെട്ടു സംസ്ഥാന സർക്കാറുമായി ബന്ധമുള്ള എല്ലാവർക്കെതിരെയും നടപടി വേണമെന്ന് കസ്റ്റംസിന് കേന്ദ്രസർക്കാരിൽ നിന്നും വിവരം ലഭിച്ചതായാണ് വിവരം ഇതേത്തുടർന്നാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടിയത് , കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് ഇന്നലെ രാത്രിയോടെയാണ് നിയമോപദേശം ലഭിച്ചത്. വിവിധ സുപ്രിം കോടതി, ഹൈക്കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. ഏതെങ്കിലും തരത്തില്‍ അറസ്റ്റ് നടന്നാലേ സഭയെ അറിയിക്കേണ്ടതുള്ളു. കസ്റ്റംസ് ആക്ട് പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും നിയമോപദേശംലഭിച്ചിട്ടുണ്ട് .അതേസമയം നിയമസഭാ ചേരുന്ന വേളയില്‍ സ്പീക്കറെ ചോദ്യം ചെയ്യില്ല. സഭയോടുള്ള അണ്ടര്വായി കാണുമെന്നതിനാലാണ് ഇത്തരത്തിൽ നീക്കം നടത്താൻ കസ്റംസിനെ പ്രേരിപ്പിച്ചത് .
കഴിഞ്ഞ ദിവസം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. നാലാം തവണ കസ്റ്റംസ് നോട്ടിസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ഹാജരായത്. സ്പീക്കര്‍ കസ്റ്റംസിന് നിയമലംഘനം ചൂണ്ടിക്കാട്ടി കത്തയച്ചത് വിവാദമായിരുന്നു.