മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെഎന്ന് പോലീസ് , എ.കെ 47 തോക്ക് ഉള്‍പ്പെടെ പിടിച്ചെടുത്തു കീഴടങ്ങാന്‍ എത്തിയവരായിരുന്നു   എന്തിന്  ആയുധങ്ങളുമായി വന്നത് എന്തിന് ?

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന വാദവും എസ്.പി തള്ളി. കീഴടങ്ങാന്‍ എത്തിയവരായിരുന്നു മാവോവാദികളെങ്കില്‍ അവര്‍ എന്തിന് വലിയ ആയുധങ്ങളുമായി വന്നു എന്നും എസ്.പി ശിവവിക്രം ചോദിച്ചു.

0

പാലക്കാട് :അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് നേരിട്ടുള്ള ഏറ്റുമുട്ടലിലാണെന്നു പാലക്കാട് എസ്.പി ശിവവിക്രംപറഞ്ഞു . കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും വ്യക്തമാക്കി.തിങ്കളാഴ്ച രാവിലെ തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിംഗ് നടത്തവേ മഞ്ചക്കണ്ടിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ വനമേഖലയില്‍ വെച്ച് മാവോവാദികളുടെ സങ്കേതം കാണുകയായിരുന്നു. അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് സംഘം നീങ്ങിയപ്പോള്‍ മാവോവാദികള്‍ വെടിയുതിര്‍ത്തു. അപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചു. ഇതില്‍ മൂന്ന് മാവോവാദികള്‍ മരിച്ചു. പിറ്റേന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ച സമയത്താണ് വീണ്ടും വെടിവെയ്പ്പുണ്ടായത്. രണ്ടു മണിക്കൂറോളം സമയം ആ വെടിവെയ്പ്പ് നീണ്ടുനിന്നു. അതിലാണ് ഒരാള്‍ കൊല്ലപ്പെടുന്നത്.

ഇയാളുടെ കൈവശം എ.കെ 47 തോക്കുണ്ടായിരുന്നു. ഇയാളുടെ കൂടെ ആയുധധാരികളായ രണ്ട് മാവോവാദികള്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തുകയാണ്. ഒരു എ.കെ 47 തോക്കും, ഒരു .303 തോക്കും, നാടന്‍ തോക്കുകളുമുള്‍പ്പെടെ ഏഴ് ആയുധങ്ങള്‍ അവിടെ നിന്നും കണ്ടെടുത്തു. നൂറ് റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും സ്ഥലത്തുണ്ടായിരുന്നെന്നും എസ്.പി വ്യക്തമാക്കി.

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന വാദവും എസ്.പി തള്ളി. കീഴടങ്ങാന്‍ എത്തിയവരായിരുന്നു മാവോവാദികളെങ്കില്‍ അവര്‍ എന്തിന് വലിയ ആയുധങ്ങളുമായി വന്നു എന്നും എസ്.പി ശിവവിക്രം ചോദിച്ചു.

അതേസമയം അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടു പേരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയായി. എന്നാല്‍ ഉടനടി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ശ്രീമതി, കാര്‍ത്തി എന്നിവരുടെ പോസ്റ്റ് മോര്‍ട്ടമാണ് കഴിഞ്ഞത്. വെടിവെയ്പ്പില്‍ മരിച്ച മാവോയിസ്റ്റ് രമയുടെ തലയില്‍ നിന്ന് ഉള്‍പ്പെടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത് അഞ്ച് വെടിയുണ്ടകളാണ്.സുരേഷ്, മണി വാസകം എന്നിവരുടെ പോസ്റ്റ് മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.

കാര്‍ത്തി, മണിവാസകം എന്നിവരുടെ ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നിയമപ്രകാരമല്ല നടക്കുന്നതെന്ന് ആരോപിച്ച് കാര്‍ത്തിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മുമ്പ് മൃതദേഹം ബന്ധുക്കളെ കാണിച്ചില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി

You might also like

-