യുപിയിൽ എസ്.പി; ബിജെപി കടുത്ത പോരാട്ടം , പഞ്ചാബിലും ഇഞ്ചോടിഞ്ച്

ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും മണിപ്പുരിൽ 60 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

0

ഡൽഹി | ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങിയത്,ഉത്തർപ്രദേശിലെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ സമാജ്‌വാദി പാർട്ടിയെ പിന്നിലാക്കി ബിജെപി ലീഡ് നില ഉയർത്തി. ഉത്തർപ്രദേശിൽ ബിജെപിയുടെ ലീഡ് നില 100 കടന്നു. പശ്ചിമ യുപിയിൽ അടക്കം ബിജെപി മുന്നിലാണ്. സമാജ് വാദി പാർട്ടി 80 സീറ്റുകളാണ് നേടിയിരിക്കുന്നത്. പഞ്ചാബിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കോൺഗ്രസിനെ പിന്നിലാക്കി ആംആദ്മി പാർട്ടി ലീഡ് നില ഉയർത്തി. ഉത്തരാഖണ്ഡിൽ 28 സീറ്റ് മുന്നിലാണ് ബിജെപി. മണിപ്പൂരിൽ ബിജെപി രണ്ട് സീറ്റ് മുന്നിലാണ്.

ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും മണിപ്പുരിൽ 60 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം തന്നെ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ ബിജെപിക്കാണ് മുൻതൂക്കം. പഞ്ചാബിൽ നിലവിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടേക്കാമെന്നും എഎപി നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചത്.
ഉത്തർപ്രദേശിൽ ബിജെപിയുടെ തേരോട്ടം പ്രകടനമാകുന്ന ആദ്യ ഫലസൂചനകൾ. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അരമണിക്കൂറിൽ 112 സീറ്റുകളിലാണ് ബിജെപി ഇതുവരെ ലീഡ് ചെയ്യുന്നത്.66 സീറ്റിൽ സമാജ്‌വാദി പാർട്ടി ലീഡ് ചെയ്യുന്നു. രണ്ടിടത്ത് കോൺഗ്രസും മൂന്നിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നു. രു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെൽറ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതി കഴിഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബി.ജെ.പിയുടെ ശക്തി ദുർഗമായി മാറിയ ഉത്തർപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിൻറെ സമാജ്വാദി പാർട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തർപ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.

തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരണം ഉണ്ടായിരുന്നത്. എക്‌സിറ്റ് പോളുകളുടെ പ്രവചനം സത്യമായാൽ അഞ്ച് നദികളുടെ നാടിൻറെ ഹൃദയം ഇക്കുറി ആം ആദ്മി പാർട്ടിക്ക് ഒപ്പമായിരിക്കും. കൊളോണിയൽ കാലത്തിന്റെ പൈതൃകം പേറുന്ന ഗോവ ഇക്കുറി കനത്ത പോരാട്ടത്തിന്റെ വേദിയായി മാറിയതും രാജ്യം കണ്ടു. പ്രവചനങ്ങൾ തൂക്ക് മന്ത്രി സഭയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. എങ്കിലും ഗോവ മോഹിപ്പിക്കുന്നത് കോൺഗ്രസിനെ ആണ്.

You might also like

-