EXCLUSIVE ..നെടുങ്കണ്ടം കസ്റ്റഡി മരണം എസ് പി യെ സസ്പെന്ഡുചെയ്യും .നടപടി കട്ടപ്പന ഡി വൈ എസ് പി കെതിരെയും
പോലീസ് ആക്ടിലെ വിവിധ നിയമങ്ങൾ പ്രകാരവും ഐ പി സി 120 ബി പ്രകാരവും എസ് പി ക്കെതിരെ കുറ്റം പ്രഥമ ദൃഷ്ടിയിൽ ബോധ്യപ്പെട്ടാതിനാൽ എസ്പി യെ അന്വേഷണ വിധേയമായി ഉടൻ സ്‍പെൻറ് ചെയ്യാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.
തിരുവനതപുരം : നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മുൻ എസ്പി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിയെടുക്കാൻ തിരുമാനയായി സാമ്പത്തിക തട്ടിപ്പു കേസിൽ പിടിയിലായ രാജ്‍കുമാറിനെ പിടികൂടിയ സമയം മുതൽ നെടുക്കണ്ടം പോലീസ് സ്റ്റേഷനിലെ മുഴുവൻ വിവരങ്ങളും ഇടുക്കി എസ് പി ക്ക് നെടുങ്കണ്ടം സബ് ഇൻസ്‌പെക്‌ടർ വിവരം നൽകിയിരുന്നു പോലീസ് കസ്റ്റഡിയിലായ പ്രതിയെ നിയപ്രകാരം കോടതിൽ ഹരാക്കുന്നതിനു പകരം അന്യായതടങ്കലിൽസൂക്ഷിച്ചു ചോദ്യചെയ്യാൻ എസ്പി യാണ് പോലീസുകാർക്ക് നിർദ്ദേശം നൽകിയത് .
കസ്റ്റഡിയിലായ പ്രതിക്ക് നിയമാനുസരണം ലഭിക്കേണ്ട അവകാശങ്ങൾ നിക്ഷേധിച്ചതും ഇയാളെ അന്യായ തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിക്കുന്നതിന് എസ്പി ഒത്താശചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഈ സാഹചര്യത്തിൽ പോലീസ് ആക്ടിലെ വിവിധ നിയമങ്ങൾ പ്രകാരവും ഐ പി സി 120 ബി പ്രകാരവും എസ് പി ക്കെതിരെ കുറ്റം പ്രഥമ ദൃഷ്ടിയിൽ ബോധ്യപ്പെട്ടാതിനാൽ എസ്പി യെ അന്വേഷണ വിധേയമായി ഉടൻ സ്‍പെൻറ് ചെയ്യാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. എസ് പി യെ സ്ഥലമാറ്റികൊണ്ടു മാത്രമുള്ള നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ ഇടയായാൽ അത് സർക്കാരിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന്ണ് . ഇക്കാര്യത്തിൽ സർക്കാരിന് ലഭിച്ചിട്ടുള്ള നിയമോദേശം. ഇപ്പോൾ കേസിൽ റിമാന്റിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ് ഐ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ . പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത് തൊട്ട് മരണം സഭാവിക്കുന്നതുവരെയുള്ള സഭാവങ്ങൾ അറിയാമായിരുന്നു എന്നാണ് .കട്ടപ്പന ഡിവൈ എസ് പി യും ഇക്കാര്യത്തിൽ കുറ്റം ചെയ്തതായാണ് ക്രിമബ്രാഞ്ചിന്റെ കണ്ടെത്തൽ ആയതിനാൽ എസ് പി കൊപ്പം ഡി വൈ എസ് പി യെയും സർക്കാർ സസ്‌പെന്റ് ചെയ്യും .
പ്രതിയെ കസ്റ്റഡിയിൽ എടുക്കുമ്പോൾ മുതൽ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭരണക്ഷിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും വലിയ സമ്മർദ്ദം ഉണ്ടതായി പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും മുഖ്യ മന്ത്രിയെ ധരിപ്പിച്ച സാഹചര്യത്തിലാണ് എസ് പി യെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ തത്വത്തിൽ തിരുമാനിച്ചിട്ടുണ്ട് നടപടി ഉടൻ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം