ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ കൊല്ലപ്പെട്ടു.
5 വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് വൈകിട്ട് ഇസ്രയേൽ സമയം 3.30 ഓടെ (ഇന്ത്യൻ സമയം 6.30) ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇസ്രായേലിൽ ഹോം മെയ്ഡ് ആയി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി കാഞ്ഞിരത്താനം സൗമ്യ സന്തോഷ് (30) ആണ് കൊല്ലപ്പെട്ടത്. 5 വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് വൈകിട്ട് ഇസ്രയേൽ സമയം 3.30 ഓടെ (ഇന്ത്യൻ സമയം 6.30) ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. റോക്കറ്റ് ആക്രമണത്തിനിടെ കൂടെയുണ്ടായിരുന്ന വീൽചെയറിലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാൻ സാധിച്ചില്ല. ഇസ്രയേലിൽ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിച്ചത്. പെട്ടന്ന് തന്നെ ഇവർക്ക് സുരക്ഷ മുറിയിലേക്ക് ഓടി മാറുന്നതിന് സമയം കിട്ടിയില്ലെന്നാണ് ഇസ്രായേലിൽ ഇവർ ഒപ്പം ജോലി ചെയ്യുന്ന മലയാളികൾ ബന്ധുക്കളെ അറിയിച്ചത് . മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകൻ ഉണ്ട്. മകൻ കുടുംബത്തോടൊപ്പം നാട്ടിലാണ്.
ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്.
വെള്ളിയാഴ്ച ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പൊലീസ് അതിക്രമം നടന്നിരുന്നു. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാൽ ആയിരക്കണക്കിനു ഫലസ്തീനികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പൊലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കും പരുക്കേറ്റിരുന്നു