തെരഞ്ഞെടുപ്പിൽ ജയിക്കാനായി എല്ലാ തരം കളിയും ബി.ജെ.പി കളിച്ചെന്ന് സോണിയ ഗാന്ധി

ഇ.വി.എം അട്ടിമറിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ സംശയം സോണിയാഗാന്ധിയും ആവർത്തിച്ചു.തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സോണിയാ ഗാന്ധിയുടെ ആദ്യ പരസ്യ പ്രതികരണം

0

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനായി എല്ലാ തരം കളിയും ബി.ജെ.പി കളിച്ചെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന സോണിയാ ഗാന്ധിയുടെ ആദ്യ പൊതുപരിപാടിയിൽ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.

അന്തസിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരം നിലനിർത്താൻ കഴിയാവുന്ന എല്ലാ കളികളും ബി.ജെ.പി കളിച്ചുവെന്നും ഗാന്ധി റായ്‍ബറേയിൽ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ 542 സീറ്റുകളിൽ 52 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. 303 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സോണിയാ ഗാന്ധിയുടെ ആദ്യ പരസ്യ പ്രതികരണം
ഇ.വി.എം അട്ടിമറിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ സംശയം സോണിയാ
ഗാന്ധിയും ആവർത്തിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം ഇ.വി.എമ്മുകളെ കുറിച്ച് വ്യാപക പരാതികൾ ഉയർന്നിരിക്കുകയാണെന്നും ഗാന്ധി പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ ശരിയായ വിധം പ്രവർത്തിക്കാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് രംഗത്തിറങ്ങാതിരുന്ന പ്രവർത്തകരുടെ പേരുകൾ ശേഖരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറയുകയുണ്ടായി

You might also like

-