സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചതല്ലാതെ യോഗി സർക്കാർ സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന് സോണിയ ഗാന്ധി

"അഞ്ച് വർഷമായി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയല്ലാതെ ഒന്നും ചെയ്യാത്ത ഒരു സർക്കാരാണിത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. രാസവളങ്ങളുടെ ദൗർലഭ്യവും അവർക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ജോലിയില്ലാത്തതിനാൽ യുവാക്കൾ വീട്ടിൽ ഇരിക്കുകയാണ്. നിലവിലുള്ള 12 ലക്ഷം ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറാകുന്നില്ല

0

ലക്‌നൗ | സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചതല്ലാതെ യോഗി സർക്കാർ സർക്കാർ ഒന്നും ചെയ്തില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. തന്‍റെ പാർലമെന്‍റ് മണ്ഡലമായ റായ്ബറേലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി- “അഞ്ച് വർഷമായി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയല്ലാതെ ഒന്നും ചെയ്യാത്ത ഒരു സർക്കാരാണിത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. രാസവളങ്ങളുടെ ദൗർലഭ്യവും അവർക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ജോലിയില്ലാത്തതിനാൽ യുവാക്കൾ വീട്ടിൽ ഇരിക്കുകയാണ്. നിലവിലുള്ള 12 ലക്ഷം ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറാകുന്നില്ല”- സോണിയ ഗാന്ധി പറഞ്ഞു

പെട്രോൾ, ഡീസൽ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിലക്കയറ്റം കാരണം കുടുംബങ്ങള്‍ പ്രതിസന്ധി നേരിടുന്നു. കൊറോണ സമയത്ത് നിങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. ഓക്സിജൻ ലഭ്യമായിരുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ലഭിച്ചില്ല. ലോക്ക്ഡൗൺ നിങ്ങളുടെ ബിസിനസും ഉപജീവനവും തകർത്തു. നിങ്ങള്‍ ദീര്‍ഘദൂരം കാല്‍നടയായി വീട്ടിലെത്തി. മോദി – യോഗി സർക്കാരുകൾ നിരുത്തരവാദപരമായാണ് പെരുമാറിയത്. നിങ്ങളുടെ ദുരിതങ്ങള്‍ക്കു നേരെ കണ്ണടച്ചു. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ സുഹൃത്തുക്കൾക്ക് വിൽക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

You might also like

-